കോവിഡ് വാക്സിന്‍: വിവരങ്ങള്‍ അല്‍ ഹോസന്‍ ആപ്പില്‍ അപ്ഡേറ്റാവുന്നില്ലേ?; പരിഹാരവുമായി അധികൃതർ

കോവിഡ് വാക്സിന്‍: വിവരങ്ങള്‍ അല്‍ ഹോസന്‍ ആപ്പില്‍ അപ്ഡേറ്റാവുന്നില്ലേ?; പരിഹാരവുമായി അധികൃതർ

അബുദാബി: എമിറേറ്റില്‍ ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നതോടെ മാളുകളില്‍ ഉള്‍പ്പടെയുളള പ്രവേശനത്തിന് അല്‍ ഹോസന്‍ ആപ്പില്‍ പച്ച തെളിയണമെന്നുളളത് നിർബന്ധമായി. എന്നാല്‍ ചിലരുടെയെങ്കിലും വാക്സിനേഷന്‍ വിവരങ്ങള്‍ ആപ്പില്‍ കൃത്യമായി അപ്ഡേറ്റായിട്ടില്ല.

വാക്സിന്റെ രണ്ടുഡോസുമെടുത്ത ചിലർക്ക് ആദ്യ ഡോസ് വിവരങ്ങള്‍ മാത്രമാണ് അപ്ഡേറ്റായിട്ടുളളത്. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ ആദ്യം അല്‍ ഹോസന്‍ ആപ്പ് അപ്ഡേറ്റ് ചെയ്യണം. എന്നിട്ടും അതേ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ 8004676 എന്ന നമ്പറില്‍ അല്‍ ഹോസന്‍ അധികൃതരെ ബന്ധപ്പെട്ട് പ്രശ്നപരിഹാരം തേടാവുന്നതാണ്.

അതല്ലെങ്കില്‍ [email protected] എന്നതിലേക്ക് മെയില്‍ അയക്കുകയും ആകാം. വെഖായ ഹോട്ട് ലൈന്‍ നമ്പറായ 800 937292 ല്‍ സാങ്കേതിക സഹായങ്ങള്‍ തേടാം. 971-563346740 വാട്സപ്പിലൂടെയും പ്രശ്ന പരിഹാരം തേടാവുന്നതാണ്..


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.