കുവൈറ്റ്: വാക്സീൻ സ്വീകരിച്ച കുവൈറ്റ് താമസ വീസയുള്ളവർക്ക് ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി. ഫൈസർ, ആസ്ട്രസെനക്ക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നി വാക്സിനുകളാണ് കുവൈറ്റ് അംഗീകരിച്ചിട്ടുള്ളത്. 
രാജ്യത്ത് എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറൻ്റീൻ ഉണ്ട്. പിന്നീട് പി സി ആർ ടെസ്റ്റ് എടുത്ത് നെഗറ്റീവെങ്കിൽ ക്വാറൻ്റീൻ അവസാനിപ്പിക്കാം. വാക്സിനെടുക്കാത്ത പ്രവാസികള്‍ക്ക് പ്രവേശനനുമതിയില്ല. വാക്സിൻ ലഭിച്ച പ്രവാസികൾക്ക് വിദേശയാത്ര ചെയ്യാനും ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് മടങ്ങാനും കഴിയും. 
 അംഗീകൃത വാക്സിനുകൾ എടുക്കാത്തവർക്ക് മാളുകൾ, റസ്റ്റോറന്റുകള്‍, സലൂണുകൾ, പ്രധാന സമുച്ചയങ്ങൾ തുടങ്ങിയവയിലേക്കുളള പ്രവേശനാനുമതിയില്ല. 6000 ചതുരശ്ര മീറ്ററിലധികം വരുന്ന മാളുകളിലേക്ക് വാക്സിനെടുത്തവർക്ക് മാത്രമാണ് അനുമതി.   രാത്രി എട്ട് മണിക്ക് മാളുകള്‍ അടച്ചിടുന്നത് ഇനിയൊരു അറിപ്പുണ്ടാകുന്നത് വരെ തുടരും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.