മുംബൈ: കടലില്‍ ഭാഗികമായി മുങ്ങിയ ചരക്ക് കപ്പലില്‍നിന്ന് 16 ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. എം.വി മംഗലത്തിലെ ക്രൂ അംഗങ്ങളെയാണ് പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് അതിസാഹസികമായി രക്ഷിച്ചത്. മഹാരാഷ്ട്രയിലെ റായ്ഡഗ് ജില്ലയിലെ രേവന്ദയ്ക്ക് സമീപമാണ് അപകടം. ഒരു കപ്പലും രണ്ട് ഹെലികോപ്റ്ററിലുമായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം.
രേവന്ദ തുറമുഖത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ ഭാഗികമായി മുങ്ങിയത്. കപ്പലില്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി.
മാരിടൈം റെസ്‌ക്യൂ കോ-ഓഡിനേഷന്‍ സെന്റില്‍ (എം.ആര്‍.സി.സി) വ്യാഴാഴ്ച രാവിലെയാണ് എം.വി മംഗലത്തിന്റെ സെക്കന്‍ഡ് ഓഫിസര്‍ അപകട വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ എം.ആര്‍.സി.സി അധികൃതര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് ഡിഗി തുറമുഖത്തുനിന്ന് സുഭദ്ര കുമാരി ചൗഹാന്‍ കപ്പലും ദാമനിലെ എയര്‍ സ്‌റ്റേഷനില്‍നിന്ന് രണ്ട് ചേതക് ഹെലികോപ്റ്ററുകളും എം.വി മംഗലം ലക്ഷ്യമാക്കി കുതിച്ചു. രാവിലെ 10.15-ന് ഇവ കപ്പലിന് അടുത്തെത്തി. ഹെലികോപ്റ്ററില്‍നിന്ന് ഇട്ടുകൊടുത്ത കയര്‍ ഉപയോഗിച്ചാണ് ജീവനക്കാരെ രക്ഷിച്ചത്. തുടര്‍ന്ന് ക്രൂ അംഗങ്ങളെ രേവന്ദ തുറമുഖത്തേക്കു കൊണ്ടുപോയി വൈദ്യസഹായം നല്‍കിയതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.