പാട്ടിന്‍റെ വരികൾ മറന്നോ? സാരമില്ല; ട്യൂണ്‍ മൂളിയാൽ പാട്ടുമായി പുതിയ ഗൂഗിള്‍ ഫീച്ചർ

പാട്ടിന്‍റെ വരികൾ മറന്നോ? സാരമില്ല; ട്യൂണ്‍ മൂളിയാൽ പാട്ടുമായി പുതിയ ഗൂഗിള്‍ ഫീച്ചർ

ന്യൂയോര്‍ക്ക്: ഒരു പാട്ടിൻെറ ട്യൂൺ ഓർമ്മയുണ്ട്, വരികൾ കിട്ടുന്നില്ല. ഇനി മുതൽ ഇതൊരു പ്രശ്നമല്ല. പ്രശ്നത്തിന് പരിഹാരം ഗൂഗിൾ കണ്ടെത്തി. ഗൂഗിള്‍ ആപ്പില്‍ പുതിയ ഗംഭീര ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗാനത്തിന്‍റെ ട്യൂണോ, ഓർമ്മയുള്ള വരികളോ മൂളിയാൽ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ പാട്ട് ഗൂഗിള്‍ കണ്ടുപിടിച്ചു തരും. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

ഗൂഗിള്‍ അസിസ്റ്റന്‍റില്‍ പോയി “search a song” എന്ന ഓപ്ഷന്‍ എടുത്തും പാട്ടുകളെ ഇങ്ങനെ സെര്‍ച്ച് ചെയ്യാം. ആന്‍ഡ്രോയ്ഡില്‍ നിലവില്‍ 20 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭിക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്. സെര്‍ച്ചിന് ഗൂഗിള്‍ പറയുന്ന കൃത്യത സാധ്യത 50 ശതമാനമാണ്. ചിലപ്പോള്‍ പ്രദേശിക ഭാഷയിലെ ഗാനങ്ങളില്‍ ഇതിലും കുറവ് കാര്യക്ഷമതയെ തുടക്കത്തില്‍ ലഭിക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.