സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്; 90 മരണം: ടി.പി.ആര്‍ 10.22%

സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്; 90 മരണം: ടി.പി.ആര്‍ 10.22%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. 90 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി.

തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,17,32,157 സാമ്പിളുകളാണ് പരിശോധിച്ചത്. മലപ്പുറം ജില്ലയിലാണ് ടി.പി.ആർ ഏറ്റവും കൂടുതൽ. ഏറ്റവും കുറവ്
ടി.പി.ആർ കോട്ടയം ജില്ലയിലാണ്.

ടി.പി.ആർ എട്ടിന് മുകളിലുള്ള 178, എട്ടിനും 20നും ഇടയ്ക്കുള്ള 633, 20നും 30നും ഇടയ്ക്കുള്ള 208, 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങലിലുള്ള ടി.പി.ആർ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,667 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 567 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
63 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,147 പേർ രോഗമുക്തി നേടി. ഇതോടെ 1,07,682 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,65,354 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,69,522 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,41,617 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 27,905 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2335 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.