ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ഇതിനിടെ 'ലാംഡ' എന്ന മറ്റൊരു കോവിഡ് വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇതിനോടകം 29 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
വിദഗ്ദ്ധര്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ.് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പെറുവിലാണ് ലാംഡ ആദ്യമായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അര്‍ജന്റീനയും ചിലിയും ഉള്‍പ്പടെയുള്ള ലാറ്റിനമേരിക്കയലാണ് ഈ വകഭേദം കൂടുതലും കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രില്‍ വരെ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ 81 ശതമാനവും ചിലിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 32 ശതമാനവും ലാംഡ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫെബ്രുവരി മൂന്നാമത്തെ ആഴ്ച മുതല്‍ രാജ്യത്ത് ലാംഡയുടെ വ്യാപ്തി വര്‍ധിച്ചതായി അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ രണ്ടിനും മെയ് 19 നും ഇടയിലുണ്ടായ കോവിഡ് കേസുകളില്‍ 37 ശതമാനവും ഈ വകഭേദമാണ്.
രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്റിബോഡികളോടുള്ള വൈറസിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡയ്ക്കുണ്ടന്നും ഈ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒന്നര മാസത്തോളം അടച്ചിട്ടതിനു ശേഷം വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തെ കുറിച്ചുള്ള എയിംസ് മേധാവിയുടെ മുന്നറിയിപ്പ് വരുന്നത്. അണ്‍ലോക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തില്‍ കാണുന്നത്.
കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആറ് മുതല്‍ എട്ട് വരെ ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിക്കും. അല്ലെങ്കില്‍ അല്‍പം കൂടി നീളാം. എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. പ്രതിദിന കോവിഡ് കണക്ക് കുറഞ്ഞു വരുന്നതിനിടെയാണ് മൂന്നാം തരംഗമെന്ന മുന്നറിയിപ്പ് വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.