പുതിയ ഐടി ചട്ടം: ട്വിറ്റര്‍ നിലപാട് തള്ളി പാര്‍ലമെന്റ് സമിതി

പുതിയ ഐടി ചട്ടം: ട്വിറ്റര്‍ നിലപാട് തള്ളി പാര്‍ലമെന്റ് സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ നിയമങ്ങളാണു മുഖ്യമെന്നും സ്വകാര്യ കമ്പനിയുടെ നയങ്ങളല്ലെന്ന് വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്ഥിരം സമിതി. പുതിയ ഐടി ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ട്വിറ്ററിന്റെ നിലപാടുകളോട് എതിര്‍പ്പറിയിച്ച സമിതി കര്‍ശന നിലപാടാണു സ്വീകരിച്ചത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനിക്കു പിഴ ചുമത്താതിരിക്കാന്‍ കാരണം വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ട്വിറ്റര്‍ ഇന്ത്യ പബ്ലിക് പോളിസി മാനേജര്‍ ശഗുഫ്ത കമ്രാന്‍, നിയമോപദേഷ്ടാവ് ആയുഷി കപൂര്‍ എന്നിവരാണു, സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം എങ്ങനെ തടയാം എന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ച ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ഹാജരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.