റൂഹാന - കുവൈറ്റ് എസ്എംസിഎ ഒരുക്കുന്ന ആല്മീയ യാത്രാ വിരുന്ന്

റൂഹാന - കുവൈറ്റ് എസ്എംസിഎ ഒരുക്കുന്ന ആല്മീയ യാത്രാ വിരുന്ന്

കുവൈറ്റ് സിറ്റി : കുവൈറ്റ് എസ്എംസിഎ  'റൂഹാന'   എന്ന പേരിൽ ആല്മീയ യാത്രാ വിരുന്ന് ഒരുക്കുന്നു. ഈശോയുടെ ചുറ്റും ശിഷ്യന്മാർ ഒന്നിച്ചിരുന്ന് കേൾക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്ത ഒരു അനുഭവമാണ് റൂഹാനയിലൂടെ ലഭ്യമാക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

മാസത്തിലൊരിക്കൽ വീതം നാല് മാസത്തക്കാണ് ഈ ഒത്തു ചേരൽ  പദ്ധതിയിടുന്നത് .  ഇതിന്റെ ആദ്യ ദിനത്തിൽ( ജൂൺ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ) മാർ ജോസഫ് അരുമച്ചാടത്ത് യൂട്യൂബ് ലൈവിലൂടെ പങ്കെടുക്കുന്നതാണ്. ആല്മീയ പ്രയാണത്തിൽ ഒരു നവ്യാനുഭവമായിരിക്കും റൂഹാന പ്രദാനം ചെയ്യുക എന്ന് ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.