കൂടുതല്‍ ഡിജിറ്റലാകാന്‍ ദുബായ് ഡിജിറ്റല്‍ അതോറിറ്റി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

കൂടുതല്‍ ഡിജിറ്റലാകാന്‍ ദുബായ് ഡിജിറ്റല്‍ അതോറിറ്റി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി ദുബായ് ഡിജിറ്റല്‍ അതോറിറ്റി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.


ദുബായ് സ്മാർട്ട് ഗവൺമെന്റ്, ദുബായ് സ്മാർട്ട് ഡിപ്പാർട്ട്മെന്റ്, ദുബായ് ഡേറ്റ കോർപ്പറേഷൻ, ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ തുടങ്ങിയ സ്ഥാപനങ്ങള്‍ ദുബായ് ഡിജിറ്റല്‍ അതോറിറ്റിയുടെ പരിധിയില്‍ വരും.



ഹമീദ് അൽ മൻസൂരിയാണ് ദുബായ് ഡിജിറ്റല്‍ അതോറിറ്റിയുടെ ഡയറക്ടർ. ദുബായിലെ സർക്കാർ സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുക മാത്രമല്ല, ദുബായിലെ ജീവിതം ഡിജിറ്റൈസ് ചെയ്യാനാണ് പുതിയ അതോറിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.