ജെറ്റ് എയര്‍വെയ്സ് ഇനി വീണ്ടും പറന്ന് തുടങ്ങും: കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരമായി

ജെറ്റ് എയര്‍വെയ്സ് ഇനി വീണ്ടും പറന്ന് തുടങ്ങും: കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരമായി

മുംബൈ: ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കി ദേശീയ കമ്പനി ട്രിബ്യൂണല്‍. യുകെയില്‍ നിന്നുള്ള കാള്‍റോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാല്‍ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.

1375 കോടി രൂപയാണ് ഇരുകമ്പനികളും മുടക്കുക. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 30 വിമാനങ്ങളാകും സര്‍വീസ് നടത്തുക.

കാള്‍റോക്ക് ക്യാപിറ്റലും മുറാരി ലാല്‍ ജലാനും ചേര്‍ന്നുള്ള കൂട്ടുകെട്ടിന് 2020 ഒക്ടോബറിലാണ് ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാന്‍ എസ്ബിഐയുടെ നേടതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ അനുമതി ലഭിച്ചത്. ഇരു ഗ്രൂപ്പുകള്‍ക്കും എയര്‍ലൈന്‍ ബിസിനസില്‍ പരിചയമില്ലാത്തവരാണ്. നരേഷ് ഗോയല്‍ 1993ല്‍ സ്ഥാപിച്ച ജെറ്റ് എയര്‍വെയ്സ് 2019 ഏപ്രില്‍ 17നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി വളരുകയായിരുന്നു കമ്പനി. പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന് വന്‍തോതില്‍ കടബാധ്യയുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.