സന്ദ‍ർശക വിസക്കാ‍ർക്കും വാക്സിന്‍ ലഭിക്കും; സൗകര്യമേർപ്പെടുത്തി അബുദാബി

സന്ദ‍ർശക വിസക്കാ‍ർക്കും വാക്സിന്‍ ലഭിക്കും; സൗകര്യമേർപ്പെടുത്തി അബുദാബി

അബുദാബി:  അബുദാബിയിൽ സന്ദർശക വിസക്കാർക്കും സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുളള സൗകര്യമൊരുങ്ങി. അബുദാബി എമിറേറ്റിൽ നിന്ന് നൽകിയ സന്ദ‍ർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ എത്തുന്നവർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുക. നിവവില്‍ സന്ദർശകവിസയിലുളളവർക്കും വാക്സിന്‍ ലഭ്യമാകും.

ദുബായ് ഉള്‍പ്പടെ മറ്റ് എമിറേറ്റുകളുടെ സന്ദർശകവിസയിലുളളവർക്ക് വാക്സിന്‍ ലഭ്യമാകില്ല. വിസയിൽ കാണുന്ന യു.ഐ.ഡി നമ്പർ ഉപയോഗിച്ച് സേഹയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷനായി അപേക്ഷിക്കാം. 80050 എന്ന നമ്പറിൽ വിളിച്ചും അപ്പോയിന്‍മെന്റ് എടുക്കാവുന്നതാണ്.

വിസയുടെ കാലാവധി കഴിഞ്ഞ് അബുദാബിയില്‍ കഴിയുന്ന താമസവിസക്കാർക്കും സൗജന്യമായി വാക്സിനെടുക്കാനുളള സൗകര്യമുണ്ട്. സിനോഫോം, ഫൈസർ വാക്സിനുകളാണ് നല്‍കുന്നത്.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.