ന്യുഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം. ഗുപ്ക്കര്‍ സഖ്യം സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് ഏറെ നിര്‍ണായകമാണ് യോഗതീരുമാനങ്ങളെന്നാണ് വിലയിരുത്തല്‍.
ജമ്മു കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശം ആയതിനുശേഷം ആദ്യമായാണ് ഭരണപരമായ വിഷയത്തിന്മേല്‍ ഒരു സര്‍വകക്ഷിയോഗം നടക്കുന്നത്. കേന്ദ്രഭരണപ്രദേശം ആയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ല. ഇത്തരത്തില്‍ യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി മണ്ഡല പുനഃക്രമീകരണം ജമ്മു കശ്മീരില്‍ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. യോഗത്തിന് എത്തുന്ന ഗുപ്ക്കര്‍ സഖ്യത്തിന്റെ പ്രധാന ആവശ്യം ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.