ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 64.89 ലക്ഷം ഡോസ് വാക്‌സിന്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത് 30 കോടിയിലധികം വാക്സിന്‍ ഡോസുകളാണ്.
രാജ്യത്തൊട്ടാകെ കോവിഡ് പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് ജൂണ്‍ 21നാണ് തുടക്കമായത്.
കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവൺമെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് സൗജന്യമായി നല്‍കും. കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 30 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ (30,33,27,440) സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ട്. ഇതില്‍ പാഴായതുള്‍പ്പടെ 28,43,40,936 ഡോസുകളാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്.
1.89 കോടിയിലധികം (1,89,86,504) കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്. അധികമായി 21,05,010 ഡോസ് വാക്‌സിന്‍ വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കും.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,27,057 ആയി കുറഞ്ഞു.
തുടര്‍ച്ചയായ 42-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍. രോഗമുക്തി നിരക്ക് 96.61% ആയി വര്‍ദ്ധിച്ചു
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.91%, തുടര്‍ച്ചയായ 17-ാം ദിവസവും അഞ്ചു ശതമാനത്തില്‍ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. ഇപ്പോള്‍ ചികിത്സയിലുള്ളത് 6,27,057 പേരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.