കൊച്ചി രാജ്യാന്തര വിമാനത്താവളം റാപിഡ് പിസിആർ പരിശോധനാ സൗകര്യത്തിന് സജ്ജം

കൊച്ചി രാജ്യാന്തര വിമാനത്താവളം റാപിഡ് പിസിആർ പരിശോധനാ സൗകര്യത്തിന് സജ്ജം

കൊച്ചി: റാപിഡ് പിസിആർ പരിശോധനാ സൗകര്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സജ്ജമെന്ന് കോച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( സിയാല്‍) അറിയിച്ചു.

ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രക്ക് നിർദ്ദേശിക്കപ്പെട്ട നാല് മണിക്കൂറിനുളളിലാണ് റാപ്പിഡ് പി സി ആർ ടെസ്റ്റിന് എടുക്കേണ്ടത്. കൊച്ചി വിമാനത്താവളത്തിൽ സിയാല്‍ ഡിപ്പാർച്ചർ ടെർമിനൽ മൂന്നിൽ D 2 എന്നെഴുതിയ തൂണിന്റെ അടുത്താണ് ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഇനി യാത്രക്കാർക്ക് ഷെഡ്യൂളും മറ്റ് യാത്രാ അനുമതിയും കിട്ടുന്ന മുറക്ക് റാപ്പിഡ് പി സി ആർ എടുക്കാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.