കേരളത്തില്‍ നിന്നു ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍

കേരളത്തില്‍ നിന്നു ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍

കൊച്ചി: കേരളത്തില്‍ നിന്നു ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ ആരംഭിക്കും. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

വിമാനക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം ലഭിച്ചു. ഹൈദരാബാദില്‍ നിന്നു ജൂലൈ മൂന്ന് മുതല്‍ തന്നെ സര്‍വീസ് ആരംഭിക്കുന്നുണ്ട്.

നേരത്തെ ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചില കോവിഡ് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അവ്യക്തത ഉള്ളതിനാല്‍ ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ഇതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.