ഗോയിയാനിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയില്‍ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് യുറഗ്വായ്. 22 ഷോട്ടുകളുമായി യുറഗ്വായ് ആക്രമണം നടത്തിയെങ്കിലും അവസരങ്ങള്‍ പലതും വേണ്ടവിധം വിനിയോഗിക്കാന്‍ സാധിച്ചില്ല.
40ാം മിനിറ്റില്‍ ബൊളിവിയന്‍ ഗോള്‍കീപ്പറുടെ ഓണ്‍ ഗോളില്‍ നിന്നാണ് യുറഗ്വായ് അക്കൗണ്ട് തുറന്നത്. ബോക്സില്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ബൊളിവിയന്‍ പ്രതിരോധനിര താരം ശ്രമിക്കുന്നതിന് ഇടയില്‍ ഗോള്‍കീപ്പര്‍ കാര്‍ലോസ് ലാംപെയുടെ ദേഹത്ത് തട്ടി ഗോള്‍വല കുലുക്കുകയായിരുന്നു.
കൗണ്ടര്‍ അറ്റാക്ക് നടത്തി 79ാം മിനിറ്റില്‍ കവാനിയിലൂടെയായിരുന്നു ഉറുഗ്വേയുടെ രണ്ടാമത്തെ ഗോള്‍. യുറഗ്വായ്ടെ നിരന്തരമുള്ള ആക്രമണത്തെ ചെറുത്ത് നിന്ന ഗോള്‍കീപ്പറാണ് വലിയ മാര്‍ജിനിലെ തോല്‍വിയില്‍ നിന്ന് ബൊളിവിയയെ രക്ഷിച്ചത്.
ലോകകപ്പ് യോഗ്യതാ മത്സരം ഉള്‍പ്പെടെ കഴിഞ്ഞ 5 കളികളില്‍ യുറഗ്വായ്ക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ചിലിക്കെതിരെ 1-1ന് സമനില പിടിച്ചായിരുന്നു ഉറുഗ്വേ ഗോള്‍ സ്കോറിങ്ങിലേക്ക് തിരിച്ചെത്തിയത്. ബൊളിവിയക്കെതിരെ ഗോള്‍ വല കുലുക്കാനായതും അവസരങ്ങള്‍ സൃഷ്ടിക്കാനായതും സുവാരസിന്റേയും കൂട്ടരുടേയും ആത്മവിശ്വാസം കൂട്ടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.