സ്ഥലമിടപാടിന്റെ പൂർത്തീകരണത്തിന് വത്തിക്കാൻ അനുമതി

സ്ഥലമിടപാടിന്റെ പൂർത്തീകരണത്തിന് വത്തിക്കാൻ അനുമതി

കൊച്ചി: തർക്കം മൂലം പൂർത്തീകരിക്കാതിരുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിലെ തുടർനടപടികൾക്കായി വത്തിക്കാൻ അനുമതി നൽകി. ഇതിന്റെ ഭാഗമായി ഈടായി കിട്ടിയ കോട്ടപ്പടിയിലെ 25 ഏക്കർ സ്ഥലം വിൽക്കാൻ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് നിർദേശം നൽകി.
അതിരൂപതയ്ക്ക്  ഭൂമി ഇടപാടിൽ  നഷ്ടമുണ്ടാകാതെ  ഇരിക്കാൻ കർദിനാൾ മാർ  ആലഞ്ചേരിയുടെ പരിശ്രമഫലമായി  ഈട്  കിട്ടിയ വസ്തു, വിൽക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ്‌ അതിരൂപതയിലെ ചില വൈദീകർ സ്വീകരിച്ചത്. ഇന്ന് ചേരുന്ന അതിരൂപതയുടെ കൂടിയാലോചനസമിതിയിലും ഫൈനാൻസ് കമ്മറ്റിയിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.

സഭയുടെ സ്ഥിരംസിനഡാണ്‌ കോട്ടപ്പടിയിലെ ഭൂമി വിൽക്കാമെന്ന നിർദേശം ആദ്യം മുന്നോട്ട് വച്ചത്‌. എന്നാൽ ചില വൈദീകരുടെ എതിർപ്പ് മൂലം ഇതു നടപ്പിലാകാതെ വരുകയായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കാനോനിക സമിതികൾ വത്തിക്കാൻ തീരുമാനം നടപ്പാക്കാൻ സഹകരിച്ചില്ലെങ്കിൽ പെർമനെന്റ് സിനഡിനോടാലോചിച്ച് സ്ഥലം വിൽപ്പന പൂർത്തിയാക്കാനാണ് വത്തിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഇതിന് തടസ്സം നിൽക്കുന്നവർക്കെതിരെ സഭാതല അച്ചടക്ക നടപടികൾ കൈക്കൊള്ളണമെന്നും നിർദേശത്തിലുണ്ട്.

ഈ സാഹചര്യത്തിൽ  വർഷങ്ങൾക്കു മുൻപേ സീറോ മലബാർ സഭയുടെ സിനഡ് തള്ളിക്കളഞ്ഞ KPMG റിപ്പോർട്ട് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതിലും ദുരൂഹതയുണ്ട്. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ആയതിനാൽ റോമും ഈ റിപ്പോർട്ട് തള്ളിയിട്ടുള്ളതാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിന്റെ ആധികാരികത സംബന്ധിച്ചും വിശ്വാസികൾക്കിടയിൽ തർക്കമുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെയും സഭാ സംവിധാനങ്ങൾക്കെതിരെയും നിരന്തരം ആരോപണങ്ങൾ ഉയർത്തുന്ന ഗ്രൂപ്പുകളും രാജ്യവിരുദ്ധ ശക്തികളും തമ്മിലുള്ള ബന്ധം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷിക്കണം എന്നാണ് ഇപ്പോൾ സഭാ വിശ്വാസികൾ ഉന്നയിക്കുന്ന ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.