കുവൈറ്റില്‍ വാക്സിനെടുത്തവർക്ക് പ്രവേശന ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും

കുവൈറ്റില്‍ വാക്സിനെടുത്തവർക്ക് പ്രവേശന ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും

കുവൈറ്റ്: നാളെ മുതല്‍ കുവൈറ്റിലെ മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വാക്സിനെടുത്തവർക്ക് പ്രവേശിക്കാം. ഇതുപ്രകാരം റസ്റ്ററന്റുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമായി. വാക്സിനെടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല. 6000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനാണ് ഈ നിയമം ബാധകമാവുക.

വാക്സിന്‍ സ്വീകരിക്കാത്തവർ ഇവിടങ്ങളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലും കോവിഡ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനുമായ അഹ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു.

വാക്‌സിന്‍ എടുത്തുവെന്ന് തെളിയിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്റെ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷനോ ആരോഗ്യ മന്ത്രാലയത്തിന്റെ മന്നാ (ഇമ്മ്യൂണ്‍) ആപ്ലിക്കേഷനോ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രവേശന കവാടങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കുകയും വേണം. ഇത് ചെയ്യാത്തവര്‍ക്ക് വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനം ലഭിക്കില്ലെന്നുമാണ് അറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.