ലോകത്തെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ്​ ഫോണ്‍ 'ജിയോ ഫോണ്‍ നെക്​സ്റ്റ്'​ സെപ്​റ്റംബറിൽ വിപണിയിലെത്തുന്നു

ലോകത്തെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ്​ ഫോണ്‍ 'ജിയോ ഫോണ്‍ നെക്​സ്റ്റ്'​ സെപ്​റ്റംബറിൽ  വിപണിയിലെത്തുന്നു

ലോകത്തെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ്​ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റിലയന്‍സ്​ ഗൂഗിളുമായി ചേര്‍ന്നാണ് വില കുറഞ്ഞ ​​4ജി ഫോണ്‍ പുറത്തിറക്കാൻ ഒരുങ്ങുന്നത്.

ജിയോ ഫോണ്‍ നെക്​സ്റ്റ്​ എന്ന പേരിലാവും പുതിയ ഫോൺ വിപണിയിൽ എത്തുക. ആന്‍ഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്റ്റമായിരിക്കും ഫോണിലുണ്ടാവുക. ആന്‍ഡ്രോയിഡ്​, ജിയോ ആപുകള്‍ പ്രവര്‍ത്തിക്കും.

ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കും ജിയോ നെക്​സ്​റ്റെന്നും അംബാനി അവകാശപ്പെട്ടു. റിലയന്‍സിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗത്തിൽ ചെയര്‍മാന്‍ മുകേഷ്​ അംബാനിയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ചത്.

സെപ്​റ്റംബര്‍ 10നാണ് ഫോണ്‍ പുറത്തിറക്കുക. ഇതോടെ ഇന്ത്യയെ 2ജിയില്‍ നിന്ന്​ മോചിപ്പിച്ച്‌​ രാജ്യത്ത്​ പൂര്‍ണമായും 5ജി സംവിധാനം വ്യാപിപ്പിക്കും. ഇതിന്​ വേണ്ടി ഗൂഗിളുമായി കരാറുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജിയോ മാര്‍ട്ടിനെ വാട്​സാപ്പുമായി ബന്ധിപ്പിക്കാന്‍ ഫേസ്​ബുക്കുമായി ചര്‍ച്ച ആരംഭിച്ചുവെന്നും അംബാനി കൂട്ടിച്ചേര്‍ത്തു. 

ആന്‍ഡ്രോയിഡ്, പ്ലേ സ്‌റ്റോര്‍ എന്നിവയോടു ചേര്‍ന്നിരിക്കുന്ന ഒപ്റ്റിമൈസ് ചെയ്ത ഒഎസിനെ അടിസ്ഥാനമാക്കിയാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. റിലയന്‍സ് ഇതുവരെ സ്മാര്‍ട്ട്‌ ഫോണ്‍ വില പ്രഖ്യാപിച്ചിട്ടില്ല.

ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയുടെ വില യഥാക്രമം 1599 രൂപയും 2999 രൂപയുമാണ് ഈ ജിയോഫോണിന് മറ്റ് രണ്ട് മോഡലുകളേക്കാള്‍ അല്‍പ്പം കൂടുതല്‍ ചിലവ് വരും, കാരണം ഇത് 4 ജി ഫോണാണ്.

ജിയോ ഫോണ്‍ നെക്‌സ്റ്റിന്റെ സവിശേഷതകള്‍

ജിയോഫോണ്‍ നെക്റ്റിന് 5 ഇഞ്ച് എല്‍സിഡി ഫീച്ചറും പിന്‍ ക്യാമറയുടെ മധ്യഭാഗത്ത് എല്‍ഇഡി ഫ്ലാഷ് ലൈറ്റ്, അതിനു താഴെ ജിയോ ലോഗോയും പതിച്ച സിംഗിള്‍ ക്യാമറ സെന്‍സറുമുണ്ട്.

ഫോണിന്റെ വലതുവശത്ത് രണ്ട് ബട്ടണുകളുണ്ട്, ഒന്ന് പവര്‍ ബട്ടണും മറ്റൊന്ന് വോളിയം റോക്കറുമാണ്. പിന്‍ പാനലില്‍ സ്പീക്കര്‍ ഗ്രില്ലും സ്ഥാപിച്ചിരിക്കുന്നു.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പാണ് ജിയോഫോണ്‍ നെക്സ്റ്റ് നല്‍കുന്നത്. ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ക്കുള്ള പിന്തുണയോടെ ഫോണ്‍ ആരംഭിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി.

വോയ്‌സ്ഫസ്റ്റ് സവിശേഷതകളോടെയാണ് ഫോണ്‍ വരുന്നത്. അത് ഉപയോക്താക്കള്‍ക്ക് ഉള്ളടക്കം ഉപയോഗിക്കാനും അവരുടെ ഭാഷയില്‍ ഫോണ്‍ നാവിഗേറ്റുചെയ്യാനും അനുവദിക്കുന്നു.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്‌ക്രീനിലുള്ളത് അവരുടെ ഭാഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഒരു ഡെഡിക്കേറ്റഡ് ബട്ടണ്‍ ഉണ്ടാകും. വെബ് പേജുകള്‍, ആപ്ലിക്കേഷനുകള്‍, മെസേജുകള്‍, ഫോട്ടോകള്‍ എന്നിവയുള്‍പ്പെടെ ഫോണ്‍ സ്‌ക്രീനിലെ ഏത് വാചകങ്ങളുമായും പ്രവര്‍ത്തിക്കുന്ന റീഡ്‌ലൗഡ്, ട്രാന്‍സ്ലേറ്റ് സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജിയോ ഫോണ്‍ നെക്സ്റ്റിലും ഗൂഗിള്‍ അസിസ്റ്റന്റിനെ വളരെയധികം ഉപയോഗിക്കുന്നു. വോയ്‌സ് അസിസ്റ്റന്റുമാരെ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് കാലാവസ്ഥാ അപ്‌ഡേറ്റ്, സ്‌കോറുകള്‍ എന്നിവ അറിയാന്‍ കഴിയും.

മികച്ച ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും കാരണമാകുന്ന ഫോണിന്റെ ക്യാമറ മൊഡ്യൂളിനുള്ളില്‍ ഒപ്റ്റിമൈസ് ചെയ്ത അനുഭവം സൃഷ്ടിക്കും. കുറഞ്ഞ ലൈറ്റ് ഉള്ളപ്പോഴും മികച്ച ചിത്രം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ക്യാമറ.
സ്‌നാപ്ചാറ്റ് ലെന്‍സുകള്‍ ഫോണിന്റെ ക്യാമറയിലേക്ക് നേരിട്ട് സംയോജിപ്പിക്കാന്‍ റിലയന്‍സ് സ്‌നാപ്പുമായി സഹകരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.