ജൂലൈ 25 ലോകം മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും മറ്റെല്ലാ വയോജനങ്ങളുടെയും ദിവസമായി ആഘോഷിക്കും. അന്ന് പൂർണ ദണ്ഡവിമോചന ദിവസമായി അപ്പസ്റ്റോലിക പെനിറ്റൻഷ്യറി പ്രഖ്യാപിച്ചു.
ഫ്രാൻസിസ് പാപ്പാ മുതിർന്ന ആളുകൾക്കായി സ്ഥാപിച്ച ആദ്യ ലോക ദിനത്തോടനുബന്ധിച്ചാണ്, അല്മായർ, കുടുംബങ്ങൾ, ജീവിതം എന്നിവയ്ക്കുവേണ്ടിയുള്ള കൂരിയ ഓഫീസിന്റെ പ്രീഫെക്റ്റായ കർദിനാൾ കെവിൻ ജോസഫ് ഫാറലിന്റെ അഭ്യർത്ഥന സ്വീകരിച്ച് പെനിറ്റെൻഷ്യറിയുടെ തലവനായ കർദിനാൾ മൗറോ പിയച്ചൻസ ആ ദിവസം പൂർണ ദണ്ഡവിമോചനം പ്രഖ്യാപിച്ചത്.
ജൂലൈ 25 വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഫ്രാൻസിസ് പാപ്പാ അർപ്പിക്കുന്ന പ്രത്യേക വിശുദ്ധ ബലി. അല്ലെങ്കിൽ ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തിൽ എവിടെയും കത്തോലിക്കാസഭ നടത്തുന്ന മതചടങ്ങുകളിലോ, നേരിട്ടോ മറ്റ് മാധ്യമങ്ങൾ വഴിയോ സംബന്ധിച്ചുകൊണ്ട് പൂർണ ദണ്ഡവിമോചനത്തിനുള്ള മറ്റു നിബന്ധനകൾ പാലിക്കണം. അതിലുടെ തങ്ങൾക്കുതന്നെയോ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളുടെ മോചനത്തിനായോ വേണ്ടി ദണ്ഡവിമോചനം നേടുവാൻ ചെയ്യേണ്ടതെന്ന് മെയ് പതിമൂന്നാം തീയതി പുറത്തിറക്കിയ രേഖയിൽ പറയുന്നു.
ഇതേ ദിവസം, പ്രായമായവരോ, രോഗികളോ, ഉപേക്ഷിക്കപ്പെട്ടവരോ, ഭിന്നശേഷിക്കാരോ മറ്റു ബുദ്ധിമുട്ടുള്ളവരോ ആയ ആളുകളെ സന്ദർശിക്കുകയും അവർക്കായി കുറച്ചു സമയമെങ്കിലും നീക്കി വയ്ക്കുകയും ചെയ്യണം. ഇതിലൂടെ വിശ്വാസികൾക്ക് മറ്റ് ഉപാധികളോടെ പൂർണ ദണ്ഡവിമോചനം നേടാവുന്നതാണ്. വിശ്വാസികളുടെ ഭക്തിയിൽ വളരാൻ സഹായിക്കുന്നതിനും, ആത്മാക്കളുടെ രക്ഷയ്ക്കുമായയാണ് സഭ ചില പ്രത്യേക അവസരങ്ങളിൽ ദണ്ഡവിമോചനം പ്രഖ്യാപിക്കാറുള്ളത്.
മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കുമായി ഒരു ദിവസം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പാ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26