ദുബായ്: ഈ വർഷത്തെ ദുബായ് സർവ്വീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി യു എ ഇയിലെ മുൻനിര റീട്ടെയിലറായ ലുലു ഹൈപ്പർ മാർക്കറ്റ്. ദുബായ് ഡിപ്പാർട്ടമെന്റ് ഓഫ് എക്കണോമിയാണ് 2021 വർഷത്തെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ഹൈപ്പർ മാർക്കറ്റ് മേഖലയിൽ എക്സലൻസ് അവാർഡ് നേടുന്ന ഏക ഹൈപ്പർ മാർക്കറ്റാണ് ലുലു. ദുബായ് മാൾ, റാക് ബാങ്ക് , അറേബിയൻ ഓട്ടോ മൊബൈൽസ് എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ബഹുമതി കരസ്ഥമാക്കിയ മറ്റ് സ്ഥാപനങ്ങൾ.
ഒരു വർഷം നീണ്ടു നിൽക്കുന്ന കർശനമായ നിരീക്ഷണത്തിലൂടെയാണ് അവാർഡ് ജേതാക്കളെ ദുബായ് എക്കണോമി കണ്ടെത്തുന്നത്. ഉപഭോക്‌തൃ സേവനങ്ങൾ, സ്‌ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിംഗ് , ശുചിത്വം, സുരക്ഷ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങൾ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്.
ദുബായ് സർക്കാരിന്റെ ഈ ബഹുമതി ലുലുവിന്റെ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീം പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം നൽകുന്നതിൽ ഉയർന്നതും സ്ഥിരതയുമുള്ള മികവ് നേടാൻ ഈ അംഗീകാരം കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻവർഷങ്ങളിൽ ദുബായ് ക്വാലിറ്റി അവാർഡ്, ദുബായ് ഹ്യൂമൻ ഡെവലപ്‌മന്റ് അവാർഡ് തുടങ്ങിയ ബഹുമതികളും ലുലു നേടിയിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.