ഇന്ത്യയില്‍ നിന്ന് ജൂലൈ 21 വരെ വിമാനമില്ല: എത്തിഹാദ്

ഇന്ത്യയില്‍ നിന്ന് ജൂലൈ 21 വരെ വിമാനമില്ല: എത്തിഹാദ്

അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് ജൂലൈ 21 വരെ യാത്രാവിമാനമില്ലെന്ന് എത്തിഹാദ്. യാത്രാക്കാ‍ർക്ക് നല്‍കിയ അറിയിപ്പിലാണ് ഇക്കാര്യം വിമാനകമ്പനി വ്യക്തമാക്കുന്നത്. യാത്രാ വിവരങ്ങള്‍ സംബന്ധിച്ചുളള ആശയകുഴപ്പങ്ങളെ കുറിച്ച് ഒരു യാത്രാക്കാരന്‍ ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചപ്പോഴാണ് മറുപടി ട്വീറ്റില്‍ ഇക്കാര്യം എത്തിഹാദ് വ്യക്തമാക്കിയത്. വിമാനകമ്പനിയുടെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ചുളള വിവരങ്ങള്‍ നല്‍കുമെന്നും ട്വീറ്റ് അറിയിക്കുന്നു. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. 


നേരത്തെ ഇന്ത്യയുള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുളള വിമാനവിലക്ക് 21 വരെ തുടരുമെന്ന് യുഎഇയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നോട്ടം ( NOTAM) അറിയിപ്പ് വ്യക്തമാക്കിയിരുന്നു. യുഎഇയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി യുഎഇയില്‍ നിന്നു ഇന്ത്യയിലേക്കുളള യാത്രാവിമാനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.


എന്നാല്‍ ദുബായുടെ വിമാനകമ്പനിയായ എമിറേറ്റ്സ് കാര്യങ്ങള്‍ അനുകൂലമായാല്‍ ജൂലൈ ഏഴിനുതന്നെ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് സർവ്വീസ് ആരംഭിക്കുമെന്ന് ഒരു യാത്രാക്കാരന്റെ ചോദ്യത്തിന് മറുപടിയായി നേരത്തെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.