മൊഡേണ വാക്‌സിന്‍ ഇന്ത്യയിലേക്ക്; സിപ്ലക്ക് ഇന്ന് അനുമതി ലഭിച്ചേക്കും

മൊഡേണ വാക്‌സിന്‍ ഇന്ത്യയിലേക്ക്; സിപ്ലക്ക് ഇന്ന് അനുമതി ലഭിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് മൊഡേണ കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ) ഇന്ന് അനുമതി നല്‍കിയേക്കും. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്‌സിന്‍ ഉപയോഗിക്കാനാണ് അനുമതി തേടുന്നത്.

ഇതിനായി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐ സമീപിച്ചത്. മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല. തിങ്കളാഴ്ചയാണ് മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടിയതെന്ന് സിപ്ല അധികൃതര്‍ അറിയിച്ചു.

ഈ വാക്‌സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസര്‍ വാക്‌സിന്‍ പോലെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്വീകാര്യതയാണ് മൊഡേണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.