യൂറോ കപ്പ്: സ്വീഡനെ തകര്‍ത്ത് ഉക്രയ്ന്‍ ക്വാര്‍ട്ടറില്‍

യൂറോ കപ്പ്: സ്വീഡനെ തകര്‍ത്ത് ഉക്രയ്ന്‍ ക്വാര്‍ട്ടറില്‍

ഗ്ലാസ്ഗോ: യൂറോ കപ്പില്‍ പ്രീകോര്‍ട്ടര്‍ പോരില്‍ ഉക്രയ്ന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സ്വീഡനെ തോല്‍പ്പിച്ചു. ഒരു ഗോള്‍ നേടുന്നതിനോടൊപ്പം നിര്‍ണായക ഗോളിന് വഴിയൊരുക്കുകയും ചെയ്ത അലക്സാണ്ടര്‍ സിചെങ്കോയാണ് ഷെവ്ചെങ്കോയുടെ ടീമിനെ ക്വാര്‍ട്ടറിലേക്ക് നയിച്ചത്. അധിക സമയത്തിന്റെ ഇഞ്ചുറി സമയത്ത് അര്‍ട്ടം ദൊവ്ബിക്കാണ് വിജയഗോള്‍ നേടിയത്. ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ ഉക്രയ്നിന്റെ എതിരാളി.

മത്സരത്തില്‍ മുന്‍തൂക്കം സ്വീഡനായിരുന്നെങ്കിലും 11-ാ മിനിറ്റില്‍ ഉക്രയ്‌നാണ് ആക്രമണത്തിന് തുടക്കമിട്ടത്. മാഞ്ചസ്റ്റര്‍ സിറ്റി താരം സിചെങ്കോയുടെ തര്‍പ്പന്‍ ഗോളാണ് ഉക്രയ്നിന് ലീഡ് സമ്മാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.