കോവിഡ് രണ്ടാം തരംഗം: ജീവന്‍ നഷ്ടമായ ഡോക്​ടര്‍മാരുടെ കണക്കുകള്‍ പുറത്തു വിട്ട് ഐ.എം.എ

കോവിഡ് രണ്ടാം തരംഗം: ജീവന്‍ നഷ്ടമായ ഡോക്​ടര്‍മാരുടെ കണക്കുകള്‍ പുറത്തു വിട്ട് ഐ.എം.എ

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായ ഡോക്​ടര്‍മാരുടെ കണക്കുകള്‍ പുറത്തു വിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). 798 ഡോക്​ടര്‍മാരുടെ ജീവനാണ് നഷ്​ടമായത്. പട്ടികയില്‍ ഒന്നാമത്​ ഡല്‍ഹിയാണ്. 123 ഡോക്​ടര്‍മാര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്​ടമായത്. ബീഹാറില്‍ 115 പേര്‍ക്ക്​ ജീവന്‍ നഷ്ടമായതയും ഐ.എം.എ വെളിപ്പെടുത്തി.

ഡെല്‍റ്റ പ്ലസ്​ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ മഹാരാഷ്​ട്രയിലും കേരളത്തിലും ഡോക്​ടര്‍മാരുടെ മരണം തുടരുകയാണ്​. മഹാരാഷ്​ട്രയില്‍ 23 പേരും കേരളത്തില്‍ 24 പേരും മരിച്ചു. പുതുച്ചേരിയിലാണ്​ ഏറ്റവും കുറവ്​ കോവിഡ്​ മരണം സ്ഥിരീകരിച്ചിരിക്കുന്നത്​. ഒരു ഡോക്ടര്‍ മാത്രമാണ്​ പുതുച്ചേരിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

ജൂണ്‍ 25-ന്​ 776 ഡോക്​ടര്‍മാര്‍ക്ക്​ ജീവന്‍ നഷ്​ടമായെന്നാണ്​ ഐ.എം.എ അറിയിച്ചത്​. അഞ്ച്​ ദിവസത്തിനുള്ളില്‍ 22 ഡോക്ടര്‍മാരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.