മുണ്ടുടുക്കും, കേരളം തനിക്ക് വേണ്ടപ്പെട്ടത്: യാത്രയപ്പില്‍ വികാരാധീനനായി ലോക്‌നാഥ് ബെഹ്‌റ

മുണ്ടുടുക്കും, കേരളം തനിക്ക് വേണ്ടപ്പെട്ടത്: യാത്രയപ്പില്‍ വികാരാധീനനായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് സേനാംഗങ്ങള്‍ യാത്രയപ്പ് നല്‍കി. തിരുവനന്തപുരം എസ്എപി മൈതാനത്ത് നടന്ന ചടങ്ങില്‍ വികാരാധീനനായാണ് ബെഹ്‌റ സംസാരിച്ചത്. താനൊരു മലയാളിയാണന്നും മുണ്ടുടുക്കുമെന്നും ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതെന്നും അദ്ദഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കേരള പൊലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്‌റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും വ്യക്തമാക്കി. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കും. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ പേരുകളാണ്. ഇതില്‍ റോഡ് സേഫ്റ്റി കമ്മീഷണറായ അനില്‍കാന്തിനാണ് സാധ്യത കൂടുതല്‍. മൂന്നംഗ പട്ടികയില്‍ സീനിയര്‍ സുധേഷ്‌കുമാറാണെങ്കിലും ദാസ്യപ്പണി വിവാദമാണ് തിരിച്ചടിയാകുന്നത്. പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. മൂന്നുപേരില്‍ സന്ധ്യക്ക് മാത്രമാണ് രണ്ടുവര്‍ഷം കാലാവധിയുള്ളത്. അനില്‍കാന്തിന് അടുത്ത ജനുവരി മാത്രമാണ് കലാവധിയുള്ളത്. പക്ഷെ നിയമനം ലഭിച്ചാല്‍ രണ്ടുവര്‍ഷം തുടരാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.