എക്സ്പോ 2020; വാക്സിനേഷന്‍ നി‍ർബന്ധമല്ല

എക്സ്പോ 2020; വാക്സിനേഷന്‍ നി‍ർബന്ധമല്ല

ദുബായ്: എക്സ്പോ 2020യ്ക്കായി എത്തുന്നവ‍ർ വാക്സിനെടുത്തവരായിരിക്കണമെന്ന നിബന്ധന ഉണ്ടായിരിക്കില്ലെന്ന് അധികൃതർ. ഒക്ടോബർ ഒന്നിനാണ് ദുബായ് 192 ലോകരാജ്യങ്ങളുടെ പങ്കാളിത്തമുളള എക്സ്പോ 2020 ആരംഭിക്കുന്നത്.

എക്സ്പോയ്ക്ക് എത്തുന്ന വാക്സിന്‍ സ്വീകരിച്ചവരും അല്ലാത്തവരും കോവിഡ് മാർഗ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ചാവണം എല്ലാവരും മേളയ്ക്ക് എത്തേണ്ടത്. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലുകളില്‍ വീഴ്ചവരുത്തരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അതേസമയം തന്നെ റാപ്പിഡ് കോവിഡ് പരിശോധനാ സൗകര്യം എക്സ്പോ വേദിയില്‍ ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. കോവിഡ് മുന്‍കരുതലെന്ന നിലയ്ക്കാണ് വലിയ രീതിയിലുളള പരിശോധന സൗകര്യം എക്സ്പോ വേദിയില്‍ സജ്ജമാക്കുന്നത്. ആറുമാസത്തെ എക്സ്പോ 2020ക്ക് 2022 മാർച്ച് 31 നാണ് തിരശീല വീഴുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.