മന്ത്രിസഭാ പുനഃസംഘടന: ദിലീപ് ഘോഷ്, സുശീല്‍ കുമാര്‍ മോദി, സോനോവാള്‍ എന്നിവര്‍ കേന്ദ്ര മന്ത്രിമാരായേക്കും

മന്ത്രിസഭാ പുനഃസംഘടന: ദിലീപ് ഘോഷ്, സുശീല്‍ കുമാര്‍ മോദി, സോനോവാള്‍ എന്നിവര്‍ കേന്ദ്ര മന്ത്രിമാരായേക്കും

കൊല്‍ക്കത്ത: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ബംഗാള്‍ അടക്കമുള്ള കിഴക്കന്‍ മേഖലയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം കിട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, അസമിലെ മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ക്ക് കാബിനറ്റ് പദവി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മോദി രാജ്യസഭാംഗവും ദിലീപ് ഘോഷ് ലോക്‌സഭാംഗവുമാണ്.

ഇത്തവണ സോനോവാളിനു പകരം ഹിമന്ത ബിശ്വ ശര്‍മയാണ് അസം മുഖ്യമന്ത്രിയായത്. സുശീല്‍കുമാര്‍ മോദിയെയും ബിഹാറിലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. ബംഗാളില്‍ അധ്യക്ഷ പദവിയില്‍ നിന്ന് ഘോഷിനെ മാറ്റാന്‍ ബിജെപി തയാറായില്ലെങ്കിലും തൃണമൂല്‍ വിട്ട് പാര്‍ട്ടിയില്‍ എത്തിയ സുവേന്ദു അധികാരിക്കാണ് മമത ബാനര്‍ജിയെ എതിര്‍ക്കാന്‍ കൂടുതല്‍ കരുത്തുള്ളതെന്ന് പാര്‍ട്ടി കരുതുന്നു. ഇവര്‍ക്കു പുറമേ ഒഡീഷയില്‍ നിന്നുള്ള ബൈജയന്ത പാണ്ഡ, അസമിലെ ബാരക് താഴ്‌വരയില്‍ നിന്നുള്ള മുതിര്‍ന്ന ലോക്‌സഭാംഗം എന്നിവര്‍ക്കും ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ്‌വര്‍ഗിയയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.