സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാം; അപേക്ഷ ജൂലൈ ഒന്നു മുതല്‍

സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാം; അപേക്ഷ ജൂലൈ ഒന്നു മുതല്‍

തിരുവനന്തപുരം: സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ-പദ്ധതി മുഖാന്തരമാണ് കര്‍ഷകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്കൃത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റില്‍ കൂടി ഇതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏതൊരാള്‍ക്കും പൂര്‍ത്തിയാക്കാവുന്നതാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന ലഭിക്കും.

എല്ലാ വിധ കാര്‍ഷിക യന്ത്രോപകരണങ്ങളും പദ്ധതി പ്രകാരം ലഭിക്കും. കൂടാതെ വിളസംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകള്‍, നെല്ല് കുത്തുന്നമില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80% നിരക്കില്‍ പദ്ധതി നിബന്ധനകളോടെ 8 ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തുകയുടെ 40% വരെയും സബ്‌സിഡി ലഭിക്കും.

ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു മെഷീന്‍ വാങ്ങി കഴിഞ്ഞാല്‍ അതാതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന മുറയ്ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക സഹായം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാല്‍ ഈ പദ്ധതിയുടെ ഒരു ഘട്ടത്തിലും ഗുണഭോക്താവ് സര്‍ക്കാര്‍ ഓഫീസില്‍ വരേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതുമാണ്.7012380602,8590926907,8075255412,9895440373.

രജിസ്‌ട്രേഷന് ആവശ്യമായരേഖകള്‍ : ആധാര്‍കാര്‍ഡ്, ബാങ്ക്പാസ്ബുക്ക് , പാസ്‌പോര്ട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത് , ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രം).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.