സംസ്ഥാനത്ത് ഇന്നുമുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്നുമുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ഇന്നുമുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും.

ടിപിആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങള്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളില്‍ സെമി ലോക്ക്ഡൗണുമാണ്. ടിപിആര്‍ ആറിന് താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമാകും ഇളവുകള്‍. തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ലോക്ക്ഡൗണും, 19 തദ്ദേശസ്ഥാപന പരിധികളില്‍ ലോക്ക്ഡൗണുമാണ്.

തിരുവനന്തപുരം നഗരമുള്‍പ്പടെ 34 പ്രദേശങ്ങള്‍ സെമി ലോക്ക്ഡൗണിലാണ്. എട്ട് ഇടത്ത് മാത്രമാണ് ഇളവുകളുള്ളത്. ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ പകല്‍ 12 വരെയും വൈകിട്ട്‌ 3.30 മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.