മാർപാപ്പാ താമസിക്കുന്ന കെട്ടിടത്തിൽ ഒരാൾക്ക് കോവിഡ്

മാർപാപ്പാ താമസിക്കുന്ന കെട്ടിടത്തിൽ ഒരാൾക്ക് കോവിഡ്

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് പാപ്പാ താമസിക്കുന്ന ഹോട്ടൽ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരാൾക്ക് കോവിഡ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. രോഗം ബാധിച്ചയാളെ കാസ സാന്ത മാർത്തയിൽ നിന്നും മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഈ വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നവരെയും നിരീക്ഷണത്തിലാക്കി. കാസ സാന്താ മാർത്തയിൽ താമസിക്കുന്നവരുടെ ആരോഗ്യസ്ഥിതി സദാ നിരീക്ഷണത്തിലാണ്. രോഗബാധിതനിൽ ഇതുവരെ രോഗലക്ഷണം ഒന്നും പ്രകടമായിട്ടില്ല എന്ന് വത്തിക്കാനിൽ നിന്നും അറിയിച്ചു. വത്തിക്കാനിൽ രോഗബാധിതരായ മൂന്നുപേർ ഈ അടുത്ത ദിവസം രോഗവിമുക്തരായിരുന്നു.

മാർപ്പാപ്പയുടെ അംഗരക്ഷക സേനയായ സ്വിസ് ഗാർഡിൽ ഇതുവരെ പതിനൊന്നുപേർക്കു രോഗം ബാധിച്ചിട്ടുണ്ട്. 135 അംഗങ്ങളുള്ള ചെറുസേനയിൽ രോഗ ബാധിതരാകുന്നവരെ ഉടൻ തന്നെ ചികിത്സാസംവിധാനമൊരുക്കി മാറ്റി പാർപ്പിക്കുന്നുണ്ട്. കോവിഡ് അതിഭയാനകമായി പടർന്നു പിടിച്ച ഇറ്റലിയിൽ ഇതുവരെ 391,611 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 36,427 ആളുകൾ കോവിഡ് ബാധിച്ചു മരിച്ചു. ഒരിക്കൽ കുറഞ്ഞുവന്ന രോഗപ്പകർച്ച വീണ്ടും ഉയർന്നു തുടങ്ങിയിട്ടുണ്ട്. റോമൻ പ്രദേശമായ റാസ്‌യോയിൽ ഇപ്പോൾ 12,300 പേർ രോഗബാധിതരാണ്. ലോകമെമ്പാടും കത്തോലിക്കാ സഭ ദുരിത നിവാരണത്തിനായി ഉണർന്നു പ്രവർത്തിക്കുകയാണ്. മാർപ്പാപ്പയുടെ ആരോഗ്യത്തിനായി വിശ്വാസികൾ എല്ലായിടത്തും പ്രാർത്ഥനയിലുമാണ്. എന്നാൽ മാർപ്പാപ്പയാകട്ടെ ഊർജ്വസ്വലനും കർമ്മനിരതനുമായി ശുശ്രൂഷകളിൽ വ്യാപരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ജോസഫ് ദാസൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.