യുഎഇയില്‍ ഇന്ന് 1599 പേർക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1599 പേർക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1599 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 254639 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1570 പേർ രോഗമുക്തി നേടി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 639476 പേരിലാണ് കോവിഡ് റിപ്പോ‍ർട്ട് ചെയ്തത്. 617767 പേർ രോഗമുക്തി നേടി. 1834 പേരാണ് മരിച്ചത്.

ഒമാനില്‍ ഇന്ന് 143 മരണമാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴം വെളളി ശനി ദിവസങ്ങളിലെ മൊത്തം കണക്കാണിത്. 4662 പേരിലാണ് ഈ ദിവസങ്ങളില്‍ പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 275166 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 3283 മരണവും ഇതുവരെ രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.