പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ടി.പി.ആര്‍ പത്തിന് മുകളില്‍

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ടി.പി.ആര്‍ പത്തിന് മുകളില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതില്‍ കേരളം ഒന്നാം സ്ഥാനത്ത്. 12,100 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്.

723 കോവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസത്തില്‍ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 3.05 കോടിയോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 4,82,071 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ കഴിഞ്ഞ 53 ദിവസങ്ങളിലായി രാജ്യത്ത് ദിനം പ്രതിയുള്ള കോവിഡ് മുക്തരുടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ് നിലവില്‍. കഴിഞ്ഞ 28 ദിവസമായി രാജ്യത്ത് അഞ്ച് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേ സമയം കേരളത്തില്‍ പത്തിന് മുകളില്‍ തന്നെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ടുള്ള ടി.പി.ആര്‍. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.02 ലക്ഷമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.