ഹോം ക്വാറന്‍റീന്‍ നിയമങ്ങള്‍ പുതുക്കി അബുദാബി

ഹോം ക്വാറന്‍റീന്‍ നിയമങ്ങള്‍ പുതുക്കി അബുദാബി

അബുദബി: കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കത്തില്‍ വന്നവരുടെ ഹോം ക്വാറന്‍റീന്‍ നിയമങ്ങള്‍ അബുദബി പുതുക്കി. അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റി അബുദബി പൊതുജനാരോഗ്യവിഭാഗവുമായി സഹകരിച്ചാണ് മാർഗനിർദ്ദേശങ്ങള്‍ നടപ്പിലാക്കുക.

കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കത്തില്‍ വന്നാല്‍ വാക്സിനെടുത്തവരാണെങ്കില്‍ ഏഴുദിവസത്തേക്ക് ക്വാറന്‍റീനില്‍ പ്രവേശിക്കണം. ആറാം ദിവസം പിസിആർ പരിശോധന നടത്തണം. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ റിസ്റ്റ് ബാന്‍റ് മാറ്റാം.

 വാക്സിനെടുക്കാത്തവരാണെങ്കില്‍ 12 ദിവസത്തേക്ക് ക്വാറന്‍റീനില്‍ പോണം. 11 ആം ദിവസം പിസിആർ പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ 12 ആം ദിവസം റിസ്റ്റ് ബാന്‍റ് മാറ്റാം.

കോവിഡ് രോഗികളുമായി സമ്പർക്കത്തില്‍ വരികയും ഹോം ക്വാറന്‍റീന്‍ പ്രോഗ്രാമില്‍ രജിസ്ട്രർ ചെയ്യുകയും ചെയ്തവർക്ക് സൗജന്യമായി പിസിആർ പരിശോധന നടത്താനുളള സൗകര്യം വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ ഇവിടെയെത്തി പരിശോധന നടത്തുകയും പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ റിസ്റ്റ് ബാന്‍റ് മാറ്റുകയും ചെയ്യാം.

സയ്യീദ് പോർട്ടിലെ കോവിഡ് 19 പ്രൈം അസെസ്മെന്‍റ് സെന്‍ററുകള്‍, അബുദബി സിറ്റിയിലെ അഡ്നെകും മഫ്റാഖ് ആശുപത്രിയും , അലൈന്‍ കണ്‍വെന്‍ഷന്‍ സെന്‍റർ, അല്‍ ഖുബൈസി, അല്‍ ദഫ്രയിലെ മദീനത്ത് സയീദ്, അല്‍ ദഫ്രയിലെ സേഹാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.