മസ്കത്ത്: സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ദേശീയ വിമാനകമ്ബനിയായ ഒമാന്‍ എയര്‍ അറിയിച്ചു. ആദ്യ ഘട്ട സര്‍വീസുകളുടെ പട്ടികയില്‍ 12 രാജ്യങ്ങളിലെ 16 നഗരങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ ദല്‍ഹിയും കൊച്ചിയും മുംബൈയും പട്ടികയിലുണ്ട്. ലണ്ടന്‍, ഇസ്താംബൂള്‍, ഫ്രാങ്ക്ഫര്‍ട്ട്, കൈറോ, ദോഹ, ദാര്‍ ഇ സലാം, ദുബൈ, സാന്‍സിബാര്‍, ക്വാലാലംപൂര്‍, മനില, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങള്‍. പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ അന്തിമ തീരുമാനമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. നിലവില്‍ സെപ്റ്റംബര്‍ 30 വരെയാണ് ഇന്ത്യ രാജ്യാന്തര സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദേശ നഗരങ്ങള്‍ക്ക് പുറമെ ഖസബിലേക്കും സാധാരണ പോലെ സര്‍വീസ് ഉണ്ടാകുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൂടുതല്‍ നഗരങ്ങളിലേക്ക് വൈകാതെ തന്നെ സര്‍വീസ് ആരംഭിക്കുകയും ചെയ്യും.യാത്രക്കാര്‍ ആത്മവിശ്വാസത്തോടെ പറക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി യാത്രയുടെ എല്ലാഘട്ടങ്ങളിലും സമഗ്രമായ സുരക്ഷാ നടപടിക്രമങ്ങളായിരിക്കും പാലിക്കുകയെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലേക്കും പ്രവേശിക്കുേമ്ബാള് മുഖാവരണം നിര്‍ബന്ധമായിരിക്കും.
വിമാനത്തിലേക്ക് കയറുേമ്ബാഴും ഇറങ്ങുേമ്ബാഴും സാമൂഹിക അകലം ഉറപ്പാക്കും. ഒാരോ ദിവസത്തെയും സര്‍വീസുകള്‍ അവസാനിക്കുേമ്ബാഴും വിമാനങ്ങള്‍ വൃത്തിയാക്കുകയും രോഗാണുമുക്തമാക്കുകയും ചെയ്യും. കാബിന്‍ ക്രൂ അംഗങ്ങള്‍ പി.പി.ഇ കിറ്റ് അടക്കം സംരക്ഷിത ഉപകരണങ്ങള്‍ ധരിച്ചിട്ടുണ്ടാകും. സുരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ ഭക്ഷണ വിതരണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.യാത്രക്കാരുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര പുറപ്പെടുന്നവര്‍ വെബ്സൈറ്റ് കാള്‍ സെന്‍റര്‍ വഴിയോ ട്രാവല്‍ ഏജന്‍റുമാര്‍ മുഖേനയോ റിസര്‍വേഷന്‍ ഉറപ്പുവരുത്തണം. യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.