പുതുക്കിയ മിനിമം കൂലി: കിറ്റക്സിന് നല്‍കിയ നോട്ടീസ് തൊഴില്‍ വകുപ്പ് പിന്‍വലിച്ചു

പുതുക്കിയ മിനിമം കൂലി: കിറ്റക്സിന് നല്‍കിയ നോട്ടീസ് തൊഴില്‍ വകുപ്പ് പിന്‍വലിച്ചു

കൊച്ചി: പുതുക്കിയ മിനിമം കൂലി നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സിന് നല്‍കിയ നോട്ടീസ് തൊഴില്‍ വകുപ്പ് പിന്‍വലിച്ചു. നടപടി കോടതിയലക്ഷ്യമാണെന്ന കിറ്റക്സിന്റെ വക്കീല്‍ നോട്ടീസിന് പിന്നാലെയാണ് തൊഴില്‍ വകുപ്പിന്റെ പിന്മാറ്റം.

പുതുക്കിയ മിനിമം കൂലി നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജൂണ്‍ മുപ്പതിനാണ് കിറ്റക്സിന് നോട്ടീസ് നല്‍കിയത്. 2019 ലെ മിനിമം കൂലി ശുപാര്‍ശകള്‍ നടപ്പിലാക്കിയില്ലെന്ന് കാണിച്ചായിരുന്നു അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നോട്ടീസ്. ഈ നോട്ടീസ് ആണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ഉത്തരവ് 2021 മാര്‍ച്ച് മാസത്തില്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും കാണിച്ച് കിറ്റക്സ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതി സ്റ്റേയെ കുറിച്ച് അറിഞ്ഞില്ലെന്ന് കാണിച്ചാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നടപടിയില്‍ നിന്ന് പിന്മാറിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.