തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ കൂടി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 1,48,690 ഡോസ് വാക്സീനും, കോഴിക്കോട് 1,01,500 ഡോസ് വാക്സീനുമാണ് എത്തിയത്.
തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സീന്‍ രാത്രിയോടെ എത്തും. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സീനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ 13,42,540 ഡോസ് വാക്സീനാണ് സംസ്ഥാനം വാങ്ങിയത്.
1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും അടക്കം ആകെ 1,28,16,350 ഡോസ് വാക്സീന്‍ കേന്ദ്രം നല്‍കിയതാണ്. സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്സീന്‍ നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്സീനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.