കൊച്ചി: നാല് മാസം പ്രായമുള്ള ഇശല്‍ മറിയത്തിനും വേണം സുമനസുകളുടെ കൈത്താങ്ങ്. വിശക്കുമ്പോള്‍ പോലും അവള്‍ക്ക് അമ്മയുടെ പാല്‍ നുകരാന്‍ ആകുന്നില്ല. കുഞ്ഞ് കഴുത്ത് അനക്കാനാവില്ല. കൈയും കാലും അനക്കാനാവാതെ കുഞ്ഞുകവിളിലൂടെ കണ്ണീരിറങ്ങും. അപ്പോള്‍ അമ്മ കുപ്പിപ്പാല്‍ കൊടുക്കും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടായതോടെ കുപ്പിപ്പാല്‍ കുടിക്കാനും ഇശലിന് വയ്യാതായി. കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ അതേ അസുഖമാണ് ഇശലിന്. ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയുടെ (എസ്.എം.എ.) ടൈപ്പ് വണ്‍ വകഭേദം. അമേരിക്കയില്‍നിന്നുള്ള മരുന്നിനു വേണ്ടത് 16 കോടി രൂപ. കിട്ടിയില്ലെങ്കില്‍ രണ്ടുവര്‍ഷത്തിനുമേല്‍ ഇശല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കടമത്ത് ദ്വീപിലെ പി.കെ. നാസറിന്റെയും ഡോ. ജസീനയുടെയും ഏക മകളാണ് ഇശല്‍ മറിയം. പ്രസവിച്ച് രണ്ടാം മാസത്തില്‍ ഇശലിന്റെ കൈയുടെയും കാലിന്റെയുമെല്ലാം ചലനശേഷി കുറയുന്നുണ്ടോയെന്ന് ഡോക്ടര്‍ കൂടിയായ ജസീനയ്ക്ക് സംശയം തോന്നി. അങ്ങനെ പരിശോധിച്ചപ്പോഴാണ് അസുഖത്തെക്കുറിച്ചറിയുന്നത്. ഇപ്പോള്‍ ബെംഗളൂരു ആസ്റ്റര്‍ സി.എം.ഐ. ആശുപത്രിയില്‍ ചികിത്സയിലാണ്. അമേരിക്കയില്‍നിന്ന് സോള്‍ജന്‍സ്മ മരുന്ന് (ജീന്‍ റീപ്ലേസ്മെന്റ് തെറാപ്പി) എത്തിക്കല്‍ മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രതിവിധി.
ഇലക്ട്രിക്കല്‍ എന്‍ജിനിയറായ നാസര്‍ ബെംഗളൂരുവിലാണ് 13 വര്‍ഷമായി ജോലി ചെയ്യുന്നത്. രോഗമറിഞ്ഞതോടെയാണ് ജസീന ഇശലിനെയും കൂട്ടി ബെംഗളൂരുവിലേക്ക് എത്തിയത്. ഇ.എന്‍.ടി. ഡോക്ടറായ ജസീനയ്ക്ക് കുറച്ചുനാള്‍ മുമ്പാണ് റെയില്‍വേയില്‍ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസറായി ജോലി കിട്ടിയത്. ഇവരുടെ സങ്കടമറിഞ്ഞതോടെ കടമത്ത് ദ്വീപ് പഞ്ചായത്തുതന്നെ ധനസമാഹരണത്തിനായി ബാങ്ക് അക്കൗണ്ടൊക്കെ തുടങ്ങിയിരുന്നു. എന്നാല്‍ ഒന്നുമൊന്നിനും തികയാത്ത സ്ഥിതിയാണ്. ദ്വീപുകാരെക്കൊണ്ട് കൂട്ടിയാല്‍ കൂടുന്നതല്ലെന്നും ആകുന്ന സഹായം എല്ലാവരും ചെയ്യണമെന്നും ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇശലിനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ബെംഗളൂരു ഹെന്നൂര്‍ ശാഖയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 915010040427467. ഐ.എഫ്.എസ്.സി. കോഡ്: ഡഠകആ0002179. ഗൂഗിള്‍ പേ: 8762464897.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.