എസ്ബിഐ ഉള്‍പ്പെടെ 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ

എസ്ബിഐ ഉള്‍പ്പെടെ 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ

മുംബൈ: പ്രമുഖ ബാങ്കുകള്‍ക്കും വിവിധ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും ഉള്‍പ്പെടെ 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ. വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 14.5 കോടി രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്.

ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വായ്പാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും വിവരങ്ങള്‍ മറച്ചു വെച്ചതിനുമാണ് പിഴ. ബന്ദന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ പ്രമുഖ ബാങ്കുകള്‍ക്ക് പിഴ ചുമത്തി. കര്‍ണാടക ബാങ്ക്, കരൂര്‍ വൈസ്യ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജമ്മു കശ്മീര്‍ ബാങ്ക്, ഉത്കാര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ 12 ബാങ്കുകള്‍ക്ക് ഒരു കോടി രൂപ വീതമാണ് പിഴ.

ബാങ്ക് ഓഫ് ബറോഡയ്ക്ക് രണ്ട് കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 50 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. എന്‍ബിഎഫ്സിക്ക് വായ്പ നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ബാങ്ക് പുറപ്പെടുവിച്ച ചില നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ. അതേസമയം ലോണ്‍വിവരങ്ങള്‍ ആര്‍ബിഐ പുറത്ത് വിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.