കൊച്ചി: കോവിഡ് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് മുറിവാടക നിശ്ചയിക്കാമെന്ന ഉത്തരവ് റദ്ദാക്കിയതായി ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ പകരം പുതുക്കിയ നിരക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുറിവാടക തീരുമാനിക്കാന്‍ ആശുപത്രികളെ അനുവദിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകുയും സ്റ്റേ ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
മുറി വാടകകളില്‍ കാര്യമായ മാറ്റമാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. 100 മുറികള്‍ വരെയുള്ള ആശുപത്രികള്‍, 100 മുതല്‍ 300 വരെ മുറികളുള്ള ആശുപത്രികള്‍, 300നു മുകളില്‍ മുറികളുള്ള ആശുപത്രികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ജനറല്‍ വാര്‍ഡുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 2645 രൂപ മുതല്‍ 2910 രൂപ വരെ മാത്രമേ ഈടാക്കാനാവൂ. സ്വകാര്യ എ.സി റൂമുകള്‍ ആണെങ്കില്‍ ഏറ്റവും കുറവ് 5290 രൂപ മുതല്‍ 9776 രൂവ വരെ ഈടാക്കാം. പുതുക്കി നിശ്ചയിച്ച നിരക്കുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ എത്ര ഉയര്‍ന്ന തുക ഈടാക്കിയാലും സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കാത്ത രീതിയിലായിരുന്നു ഉത്തരവ് എന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തുകയും സര്‍ക്കാര്‍ ഉത്തരവിനെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കോടതി ഉത്തരവിനെ മറികടക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.