കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ജി സ്യൂട്ട് (ഗൂഗിള്‍ വര്‍ക്ക് സ്പേസ് ഫോര്‍ എജ്യുക്കേഷന്‍) എന്ന പൊതു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വരുന്നു. ഗൂഗിളിന്റെ സഹകരണത്തോടെയാണ് കൈറ്റ് പുതിയ പഠന മാനേജ്മെന്റ് സിസ്റ്റത്തിന് രൂപം നല്‍കിയത്. ജൂണ്‍ 30-ന് കൈറ്റും ഗൂഗിള്‍ ഇന്ത്യാ ലിമിറ്റഡും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു.
ആദ്യം വി.എച്ച്.എസ്.ഇ ക്ലാസുകളിലാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പരീക്ഷിക്കുക. പൈലറ്റ് പ്രവര്‍ത്തനമെന്ന നിലയില്‍ ഓരോ ജില്ലയിലെയും രണ്ട് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ആദ്യം പരിശീലനം നല്‍കും. പിന്നീട് എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കും. പരിശീലന മൊഡ്യൂളുകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
ജി സ്യൂട്ട്-ഇങ്ങനെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഈ പ്ലാറ്റ്ഫോമില്‍ പ്രത്യേക ലോഗിന്‍ സൗകര്യമുണ്ടായിരിക്കും. സശലേരെവീീഹ.ശി എന്ന പൊതു ഡൊമെയിനിന് കീഴിലാകും ഇത്. ഇതില്‍ അധ്യാപകരുടെയോ കുട്ടികളുടെയോ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്ക്കേണ്ട ആവശ്യമില്ല. പുറത്തുള്ളവര്‍ക്ക് പ്ലാറ്റ്ഫോമില്‍ കയറാനാകാത്ത വിധം ഓണ്‍ലൈന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ക്ലാസുകള്‍ തിരിച്ചും വിഷയങ്ങള്‍ തിരിച്ചും കുട്ടികളുടെ ഗ്രൂപ്പ് ഉണ്ടാക്കാനാകും. എടുക്കുന്ന ക്ലാസുകള്‍ റെക്കോഡ് ചെയ്യപ്പെടും. ഇതിന്റെ ലിങ്ക് കുട്ടികള്‍ക്ക് ലഭ്യമാക്കും. കുട്ടികള്‍ക്ക് സംശയനിവാരണത്തിനും അസൈന്‍മെന്റുകള്‍ നല്‍കാനും സൗകര്യമുണ്ട്. പ്ലാറ്റ്ഫോമിലെ ക്ലാസ് റൂമിനകത്ത് കുട്ടികള്‍ അപ്ലോഡുചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈനായി മൂല്യനിര്‍ണയം നടത്താനാകും. ഓണ്‍ലൈന്‍ കലണ്ടര്‍, ചാറ്റ്റൂം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്പുകളും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. സേവനം സൗജന്യമായിരിക്കണം, കുട്ടികളുടെ വ്യക്തിഗതവിവരങ്ങള്‍(യു.ഐ.ഡി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയവ) ശേഖരിക്കരുത്, പരസ്യങ്ങള്‍ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് കൈറ്റ് ഈ പ്ലാറ്റ്ഫോം അംഗീകരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.