മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി യാത്ര തിരിക്കുക.

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തും. രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങളും, സംസ്ഥാനത്തിന്റെ കോവിഡ് സാഹചര്യം, വാക്‌സിന്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും. ജോണ്‍ ബ്രിട്ടാസ് എം.പിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.