കോഡ‍ർമാർക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

കോഡ‍ർമാർക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: കോഡര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുന്ന നാഷനല്‍ പ്രോഗ്രാം ഫോര്‍ കോഡിംഗ് പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് ഇതിന്റെ ഭാഗമായി 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കും.



ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഫേസ് ബുക്ക്, ലിങ്ക് ഡിന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഡിജിറ്റല്‍ കമ്പനികള്‍ സ്ഥാപിക്കുന്നതിനുളള പുതിയ ആശയങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിന് സംരംഭകര്‍ക്കും സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റുമാര്‍ക്കും സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായി. ഡിജിറ്റല്‍ ഇക്കണോമി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കി.

കോഡര്‍മാര്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, വലിയ കമ്പനികള്‍, അക്കാദമിക് മേഖല എന്നിവയെ പിന്തുണയ്ക്കുകയെന്നുള്ളതാണ് പ്രധാന ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.