കോവിഡ് മൂന്നാം തരംഗം: മുന്നറിയിപ്പുമായി ഐഎംഎ; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കോവിഡ് മൂന്നാം തരംഗം: മുന്നറിയിപ്പുമായി  ഐഎംഎ; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) മുന്നറിയിപ്പ്. അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും കടുത്ത നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കേരളത്തിലടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ്. കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ പുറത്തിറക്കിയ 'കൊവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍' എന്ന റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.