ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ സേനകള്‍ക്കാവശ്യമായ സാമഗ്രികള്‍ നിര്‍മിക്കുന്ന ഓര്‍ഡിനന്‍സ് ഫാക്ടറികളിലെ തൊഴിലാളികളും കേന്ദ്ര സര്‍ക്കാരും പോരാട്ടത്തിനൊരുങ്ങുന്നു. ഫാക്ടറികള്‍ കോര്‍പറേറ്റ്വല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്യാന്‍ തൊഴിലാളികളും സമരം വിലക്കി സര്‍ക്കാരും രംഗത്തിറങ്ങിയതോടെയാണ് ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചത്.
കര, നാവിക, വ്യോമ സേനകള്‍ക്കാവശ്യമായ സാമഗ്രികള്‍ നിര്‍മിക്കുന്ന ഫാക്ടറികളാണ് കോര്‍പറേറ്റ്വല്‍ക്കരിക്കാന്‍ ഒരുങ്ങുന്നത്. ആയുധങ്ങള്‍, സേനാ വാഹനങ്ങള്‍, യന്ത്രത്തോക്കുകള്‍, വെടിയുണ്ടകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, പാരച്ചൂട്ട്, കൊടും തണുപ്പില്‍ സേനാംഗങ്ങള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍, ഷൂസ്, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയാണ് ഫാക്ടറികളില്‍ പ്രധാനമായും നിര്‍മിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് (ഒഎഫ്ബി) ആണു ഫാക്ടറികളുടെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കുന്നത്. കൊല്‍ക്കത്തയില്‍ 1775ലാണ് ബ്രിട്ടിഷുകാര്‍ ഒഎഫ്ബിക്കു രൂപം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.