തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.47. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,22,226 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. 991 പേർ പ്രൈവറ്റായും പരീക്ഷ എഴുതി.
കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയശതമാനം 99 കടക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും വിജയശതമാനത്തിൽ 0.65% വർധനവ്. വിജയശതമാനം ഏറ്റവും കൂടുതലുളള റവന്യൂ ജില്ലാ കണ്ണൂരും വിദ്യാഭ്യാസ ജില്ല പാലായുമാണ്. 2214 സ്കൂളുകൾ 100% വിജയം കരസ്ഥമാക്കി.
121,318 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത്. 7,838 വിദ്യാര്‍ത്ഥികള്‍. ഇത്തവണ കോവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്‌സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു. സേ പരീക്ഷ തീയതി പിന്നീട്.
പരീക്ഷാഫലം അറിയാനുളള വെബ്സൈറ്റുകള്‍
http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.