ചങ്ങനാശ്ശേരി: ബഹുഭാഷാ പണ്ഡിതൻ, ഭൂഗർഭശാസ്ത്രജ്ഞൻ,സാഹിത്യകാരൻ,നിരൂപകൻ, ചരിത്രകാരൻ, ഭരണകർത്താവ് തുടങ്ങിയ നിരവധി മേഖലകളിൽ അതുല്യപ്രതിഭയും ഉത്തമ സഭാസ്നേഹിയുമായിരുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗവും പുളിങ്കുന്ന് സ്വദേശിയുമായ ഷെവ. ഐ സി ചാക്കോയുടെ സ്മരണാർത്ഥം അതിരൂപത ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് ജോൺ കച്ചിറമറ്റം തെരഞ്ഞെടുക്കപ്പെട്ടതായി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.
നാല് വർഷത്തിലൊരിക്കൽ നൽകുന്ന ഈ പുരസ്കാരം 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ്. സമുദായ -ചരിത്ര -സാമൂഹിക- സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകളാണ് ജോൺ കച്ചിറമറ്റത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. മാർ തോമസ് തറയിൽ, പ്രൊഫ. ഡോ. റൂബിൾ രാജ്, ഫാ. ജോസഫ് പനക്കേഴം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി നിർദ്ദേശിച്ച വ്യക്തികളിൽനിന്നും അതിരൂപതാ കൂരിയാ ആണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
അതിരൂപത പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽവച്ച് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പുരസ്കാരം സമർപ്പിക്കുമെന്ന് പിആർഒ അഡ്വ ജോജി ചിറയിൽ, ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.