കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിഞ്ഞപ്പോള്‍ ഇസ്ലാമാക്കി; പിന്നീട് പീഡനം, ഒടുവില്‍ ആത്മഹത്യ

കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിഞ്ഞപ്പോള്‍ ഇസ്ലാമാക്കി; പിന്നീട് പീഡനം, ഒടുവില്‍  ആത്മഹത്യ

ലക്‌നൗ : പ്രണയത്തിന്റെ പേരില്‍ കാമുകനെ വിവാഹം കഴിക്കാന്‍ മതം മാറിയ ജൈനമതക്കാരിയായ യുവതി ഒടുവില്‍ ആത്മഹത്യ ചെയ്തു. കിര്‍തി ജെയിന്‍ എന്ന യുവതിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

മൂന്ന് വര്‍ഷം മുന്‍പാണ് കിര്‍തി ജെയിന്‍ എന്ന 18 കാരി വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെ വസീം ഖുറേഷി എന്ന യുവാവിനൊപ്പം ഒളിച്ചോടിപ്പോയത്. ദരിദ്ര കുടുംബത്തില്‍പ്പെട്ട ഖുറേഷി, കിര്‍തി ജെയിന്‍ സമ്പന്ന കുടുംബത്തില്‍ നിന്നുള്ളതാണെന്ന് മനസിലാക്കിയാണ് അവളെ വിവാഹം കഴിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ സമ്പത്തിലായിരുന്നു നോട്ടം. കിര്‍തിയെ വസീം ഒളിവില്‍ പാര്‍പ്പിച്ചെങ്കിലും കുടുംബക്കാര്‍ കണ്ടെത്തുകയും ലൗജിഹാദിനെ കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ വസീമുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കിര്‍തി തയ്യാറായില്ല.തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും വസീമിനെ അറിയില്ലെന്നായിരുന്നു കിര്‍തി വീട്ടുകാരോട് പറഞ്ഞത്.

ജൈന ആചാരങ്ങള്‍ക്കനുസൃതമായി മാംസാഹാരം ഉപേക്ഷിക്കാമെന്ന് വസീം പറഞ്ഞുവെന്നും കിര്‍തി അവകാശപ്പെട്ടിരുന്നു. തന്റെ പേരോ ജീവിത ശൈലിയോ മാറ്റേണ്ടതില്ലെന്ന് വസീം തന്നോട് വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടി അവകാശപ്പെട്ടു.

ജൈന ആചാരങ്ങള്‍ക്കനുസൃതമായി, മാംസാഹാരം ഉപേക്ഷിക്കാമെന്ന് വസീം പറഞ്ഞുവെന്നും കിര്‍തി അവകാശപ്പെട്ടിരുന്നു . തന്റെ പേരോ ജീവിതശൈലിയോ മാറ്റേണ്ടതില്ലെന്ന് വസീം തന്നോട് വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നു.

എന്നാല്‍ വസീം അധികം വൈകാതെ തന്നെ കിര്‍തിയെ മതം മാറ്റുകയും പേര് സൈനബ എന്നാക്കുകയും ചെയ്തു. ഏറെ ദരിദ്രത്തിലായിരുന്ന വസീമിന്റെ കുടുംബത്തിന് കിര്‍തിയുടെ പ്രസവ ചിലവുകള്‍ പോലും താങ്ങാനായില്ല. അതിനായി രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബമാണ് നല്‍കിയത്

പിന്നീട് എപ്പോഴും കിര്‍തിയെ കൊണ്ട് വസീം പണം ആവശ്യപ്പെടുമായിരുന്നു. ആഡംബര ജീവിതത്തിനായിരുന്നു ഇത്. ഇതിനിടയില്‍ മകളോട് പലതവണ മടങ്ങി വരാന്‍ കിര്‍തിയുടെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അതിനു തയ്യാറായില്ല. മാത്രമല്ല കിര്‍തി കുടുംബത്തില്‍ നിന്ന് അകലുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് കിര്‍തിയുടെ സഹോദന്‍ കുല്‍ദീപിന് ആശുപത്രിയില്‍ വന്ന് സഹോദരിയുടെ മൃതദേഹം തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് പോലീസില്‍ നിന്ന് സന്ദേശം ലഭിച്ചത്. അലുമിനിയം ഫോസ്‌ഫൈഡ് കഴിച്ച് കീര്‍ത്തി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കുടുംബത്തെ അറിയിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.