ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം പൊളിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു. വിശ്വാസികളുടെ ആശങ്ക പരിഹരിക്കണം. ദേവാലയം പൊളിച്ച നടപടി ഏകപക്ഷീയമാണെന്നും സംഭവം ഞെട്ടിപ്പിക്കുന്നതെന്നും കത്തില്‍ പറയുന്നു.
അതേസമയം ഡല്‍ഹി സിറോ മലബാര്‍ സഭയുടെ പള്ളി അധിക്യതര്‍ പൊളിച്ചു നീക്കിയ നടപടിയില്‍ സര്‍ക്കാരിന് പങ്കില്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിശദീകരണം. വൈദികരുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. പതിമൂന്ന് വര്‍ഷമായി ദിവ്യബലിയും മറ്റ് ആരാധനകളും നടക്കുന്ന ദേവാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന് സഭാ അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.