ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ തിരികെയെത്തി

ശസ്ത്രക്രിയയ്ക്ക് ശേഷം  ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ തിരികെയെത്തി

വത്തിക്കാൻ സിറ്റി: വൻകുടലിനെ ബാധിക്കുന്ന ‘ഡിവർട്ടിക്യുലർ സ്റ്റെനോസിസ്’ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിൽ തിരികെയെത്തി. കഴിഞ്ഞ ജൂലൈ നാലാം തീയതിയാണ് റോമിലെ അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു പാപ്പ വിധേയനായത്.

ഇന്ന് രാവിലെ 10.30 നാണ് ഡിസ്ചാർജ്ജ് ചെയ്യതത്. തുടർന്ന് വത്തിക്കാനിലെ സ്വവസതിയായ സാന്താ മാർത്തായിൽ തിരിച്ചെത്തി. വത്തിക്കാനിലേക്ക് തിരികെ വരുന്നതിന് മുൻപ് പാപ്പ റോമിലെ സാന്താ മരിയ മജോറെ ബസലിക്കയിൽ പോയിരുന്നു. റോമൻ ജനതയുടെ സംരക്ഷക എന്ന പേരിൽ അറിയപ്പെടുന്ന മരിയ മജോറെ ബസലിക്കയിലെ മാതാവിന്റെ ചിത്രത്തിന് മുന്നിൽ ശസ്ത്രക്രിയയുടെ വിജയത്തിന് പാപ്പ നന്ദി പറഞ്ഞു.

അതേസമയം ഫ്രാൻസിസ് പാപ്പ എല്ലാ രോഗികൾക്കും പ്രത്യേകിച്ച് താൻ ആശുപത്രിയിലായിരുന്ന സമയത്ത് കണ്ടുമുട്ടിയ രോഗികൾക്കും വേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഏതാണ്ട് 12 ന് വത്തിക്കാനിൽ പ്രവേശിച്ചു. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണിയാണ് മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയ കാര്യം സ്ഥിരീകരിച്ചത്. അതേസമയം മാര്‍പാപ്പയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.